ചന്ദ്രപ്പന് ആദരഞ്ജലി; വിലാപയാത്ര തുടങ്ങി

Webdunia
വെള്ളി, 23 മാര്‍ച്ച് 2012 (09:37 IST)
PRO
PRO
വ്യാഴാഴ്ച അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്റെ മൃതദേഹം വഹിച്ചു കൊണ്ടുളള വിലാപയാത്ര പാര്‍ട്ടി ആസ്ഥാനമായ എം എന്‍ സ്മാരകത്തില്‍ നിന്ന് ആരംഭിച്ചു. ആറ്റിങ്ങല്‍, ചാത്തന്നൂര്‍, കൊല്ലം, കരുനാഗപ്പിള്ളി, ഹരിപ്പാട്, ആലപ്പുഴ, എസ് എല്‍ പുരം, ചേര്‍ത്തല, വയലാര്‍ എന്നിവിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം നാലുമണിയോടെ സ്വവസതിയില്‍ എത്തിക്കും.

നൂറുകണക്കിന്‌ ആളുകളോടൊപ്പം പന്ന്യന്‍ രവീന്ദ്രന്‍, പി എന്‍ ചന്ദ്രന്‍, കെ ഇ ഇസ്മയില്‍. സി ദിവാകരന്‍, ബിനോയ്‌ വിശ്വം തുടങ്ങിയ സി പി ഐ നേതാക്കളും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

വൈകിട്ട്‌ ആറിന്‌ വലിയ ചുടുകാടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ്‌ അദ്ദേഹത്തിന്റെ സംസ്കാരം നടത്തും. അര്‍ബുദ്ദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചന്ദ്രപ്പന്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12.10 ഓടുകൂടിയാണ് അന്തരിച്ചത്.