ഗ്രാമസഭ ചേര്‍ന്നില്ല: രണ്ട് പഞ്ചായത്തിലെ മെംബര്‍മാരെ അയോഗ്യരാക്കി

Webdunia
ശനി, 18 ഓഗസ്റ്റ് 2012 (21:46 IST)
PRO
PRO
സംസ്ഥാനത്ത് രണ്ട് പഞ്ചായത്തിലെ മുഴുവന്‍ അംഗങ്ങളെയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യരാക്കി. ഗ്രാമ സഭ ചേരാത്തിന്റെ പേരിലാണ് പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കിയത്.

തൃശൂര്‍ ജില്ലയിലെ വരന്തരപ്പള്ളി, കോഴിക്കോട് ജില്ലയിലെ കുരുവട്ടൂര്‍ എന്നീ പഞ്ചായത്തുകളിലെ അംഗങ്ങളെയാണ് അയോഗ്യരാക്കിയത്.

കുരുവട്ടൂര്‍ പഞ്ചായത്ത് എല്‍ഡിഎഫും വരന്തരപ്പള്ളി യുഡിഎഫുമാണ് ഭരിക്കുന്നത്. നടപടിയെ നിയമപരമായി നേരിടുമെന്ന് കുരുവട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള പറഞ്ഞു.