ഗിലാനിയില്‍ മന്ത്രിസഭ വിശ്വാസം രേഖപ്പെടുത്തി

Webdunia
ചൊവ്വ, 14 ഫെബ്രുവരി 2012 (20:33 IST)
കോടിയതലക്‍ഷ്യകേസില്‍ സുപ്രീംകോടതി കുറ്റക്കാരനാന്ന് വിധിച്ച പാക്‌ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗീലാനിയില്‍ മന്ത്രിസഭ പൂര്‍ണവിശ്വാസം രേഖപ്പെടുത്തി. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഗീലാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തിലാണ് വിശ്വാസം പ്രകടിപ്പിച്ചത്.

സുപ്രീംകോടതിയില്‍ ഗീലാനി സ്വീകരിച്ച നിലപാടിനെ മന്ത്രിസഭായോഗം പ്രശംസിച്ചു. മന്ത്രിസഭയുടെ പിന്തുണയ്ക്ക്‌ ഗിലാനി നന്ദി അറിയിച്ചു. ഒരിക്കലും മറ്റുള്ളവര്‍ക്ക് ബാധ്യതയായി മന്ത്രിസഭയില്‍ തുടരില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ ഗിലാനി വ്യക്തമാക്കി.