ഗണേഷ് വിഷയത്തില്‍ പക്ഷം പിടിക്കാനില്ലെന്ന് എന്‍എസ്എസ്

Webdunia
വ്യാഴം, 7 മാര്‍ച്ച് 2013 (13:06 IST)
PRO
PRO
ചീഫ് വിപ്പ് പി സി ജോര്‍ജ് ഉന്നയിച്ച ആരോപണത്തിന്റെ പേരില്‍ മന്ത്രി കെ ബി ഗണേഷ് കുമാര്‍ രാജിവെച്ചാലും മന്ത്രിസഭയില്‍ തുടര്‍ന്നാലും പ്രശ്നമില്ലെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പറഞ്ഞു. വിഷയത്തില്‍ ആരുടേയും പക്ഷം പിടിക്കാന്‍ എന്‍ എസ് എസ് ഇല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ഗണേഷ് പ്രശ്നം യു ഡി എഫിന്റെആഭ്യന്തര കാര്യമാണ്. പ്രശ്നം വഷളാക്കിത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണെന്നും സുകുമാരന്‍ നായര്‍ കുറ്റപ്പെടുത്തി. ബുധനാഴ്ച രാത്രി ഗണേഷ് കുമാറുമായി ഒരു മണിക്കൂറോളം സംസാരിച്ചതായി അദ്ദേഹം വ്യക്തമാക്കി.

ആര്‍ ബാലകൃഷ്ണപിള്ളയും മകന്‍ ഗണേഷ് കുമാറും തമ്മിലുള്ള പ്രശ്നം പരിഹരിക്കണമെന്ന് നേരത്തേയുള്ള ആഗ്രഹമായിരുന്നു. പി സി ജോര്‍ജുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അഭിപ്രായം പറയാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.