ഗണേഷ്‌കുമാറിന് വനം; ടൂറിസം നല്‍കില്ല

Webdunia
ശനി, 21 മെയ് 2011 (15:35 IST)
PRO
PRO
മന്ത്രി കെ ബി ഗണേഷ്‌കുമാറിന്റെ വകുപ്പ് മാറ്റി നല്‍കി. ടൂറിസം വകുപ്പിന് പകരം വനം-പരിസ്ഥിതി വകുപ്പാണ് ഗണേഷ്‌കുമാറിന് നല്‍കിയിരിക്കുന്നത്. അതേസമയം കായിക വകുപ്പ് അദ്ദേഹത്തിന് തന്നെ ആയിരിക്കും. സാംസ്കാരിക വകുപ്പിലെ സിനിമ വിഭാഗവും അദ്ദേഹം തന്നെയാവും കൈകാര്യം ചെയ്യുക.

ഗണേഷ് കുമാറിന്റെ പിതാവും കേരളാ കോണ്‍ഗ്രസ്(ബി) നേതാവുമായ ആര്‍ ബാലകൃഷ്ണപിള്ളയുടെ താല്പര്യം കൂടി പരിഗണിച്ചാണ് വകുപ്പുകള്‍ മാറ്റി നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുമായി ആര്‍ ബാലകൃഷ്ണപിള്ളയും ഗണേഷ്കുമാറും ശനിയാഴ്ച ചര്‍ച്ച നടത്തിയിരുന്നു.