ക്ഷേത്രത്തിന് ഇടക്കാല ഭരണസമിതി

Webdunia
വ്യാഴം, 24 ഏപ്രില്‍ 2014 (16:17 IST)
PTI
പദ്മനാഭസ്വാമി ക്ഷേത്രത്തിന് പുതിയ ഇടക്കാല ഭരണ സമിതിയെ നിയോഗിച്ചു. സുപ്രീം കോടതിയാണ് ഭരണസമിതിയെ നിയോഗിച്ചത്. ക്ഷേത്ര കുടുംബത്തെ ഭരണത്തില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കി.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് സമിതിയെ കോടതി നിയമിച്ചത്. സമിതിയില്‍ തിരുവനന്തരം ജില്ലാ ജഡ്ജിയാണ് സമിതിയുടെ ചെയര്‍മാന്‍. ക്ഷേത്രത്തിന്റെ പൂര്‍ണ ചുമതല ജില്ലാ ജഡ്ജിക്കായിരിക്കും.

സമിതിയില്‍ പുതിയതായി ഒരംഗത്തെ നിയമിക്കാന്‍ ജില്ലാ ജഡ്ജിക്ക് അധികാരം ഉണ്ട്. ക്ഷേത്രം ശുചിയാക്കല്‍, ഭരണം തുടങ്ങിയ എല്ലാ കാര്യങ്ങളും സമിതിയുടെ തലവന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. നിലവറകളുടെ താക്കോല്‍ ജഡ്ജിയെ ഏല്‍പ്പിക്കണം.

ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പിനും മൂല്യനിര്‍ണയത്തിനുമായി മുന്‍ സി‌എജി വിനോദ് റായിയെയാണ് നിയമിച്ചിരിക്കുന്നത്.