കോട്ടയത്ത് യുവാവ് വെട്ടേറ്റുമരിച്ചു

Webdunia
വ്യാഴം, 26 ജനുവരി 2012 (11:57 IST)
കോട്ടയം നാഗമ്പടത്ത്‌ യുവാവിനെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. നാഗമ്പടം കുഴിയില്‍ വീട്ടില്‍ സദന്‍ ആണ്‌ മരിച്ചത്‌. നാഗമ്പടം സ്റ്റേഡിയത്തിന്‌ സമീപമാണ്‌ മൃതദേഹം കണ്ടെത്തിയത്‌.

പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

കഴിഞ്ഞ ദിവസം നാഗമ്പടത്ത് ഒര‌ു വീട്ടമ്മ വെട്ടേറ്റ് മരിച്ചിരുന്നു.