കോട്ടയം കുമരനല്ലൂരില്‍ ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. രണ്ടു കുട്ടികള്‍ പരുക്കേറ്റു. കട്ടപ്പന സ്വദേശി സന്ധ്യ, മകള്‍ വിദ്യ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
അശ്വിന്‍ , അഖില്‍ എന്നിവര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇന്നു കാലത്ത് കുമരനല്ലൂര്‍ റെയില്‍വേ ഗെയ്റ്റിന് സമീപത്തുവച്ചാണ് ഇവരെ ട്രെയിനിടിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നേയുള്ളൂ. സമീപത്ത് പുഴയില്‍നിന്നും രണ്ടു അഞ്ജാത മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.