എസ് എന്‍ സി ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടു മന്ത്രി നടത്തിയ പരാമര്‍ശത്തെച്ചൊല്ലിയായിരുന്നു പരാതി.
ലാവ്‌ലിന്‍ കേസില്‍ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഒരു മുന്‍ മന്ത്രി പ്രതിയാകുമെന്ന് സി ബി ഐ സൂചിപ്പിച്ച സമയത്ത് ആ പ്രതി പിണറായി വിജയനാണെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇത് സത്യപ്രത്ജ്ഞാ ലംഘനമാണെന്ന് കാണിച്ചു കൊണ്ടായിരുന്നു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നു കാണിച്ച് ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാര്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യാന്‍ സിബിഐ അനുമതി തേടിയത് പരസ്യപ്പെടുത്തി എന്നു കാണിച്ചായിരുന്നു നന്ദകുമാര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നത്.