കൊല്ലത്ത് നേരിയ ഭൂചലനം

Webdunia
ചൊവ്വ, 22 മെയ് 2012 (10:56 IST)
PRO
PRO
കൊല്ലം കുളത്തൂപ്പുഴയില്‍ നേരിയ ഭൂചലനം. ചൊവ്വാഴ്ച രാവിലെ 9.35ഓടെ നെടുവന്നൂര്‍ക്കടവ്‌, കൂവക്കാട്‌ എന്നിവിടങ്ങളിലാണ്‌ ഭൂചലനം അനുഭവപ്പെട്ടത്‌. മൂന്നുതവണയാണ്‌ ഭൂമികുലുക്കമുണ്ടായതെന്ന്‌ പ്രദേശവാസികള്‍ പറയുന്നു.

തെന്മല ഡാമിന്റെ പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പറയപ്പെടുന്നു.വീടുകളിലെ ഗൃഹോപകരണങ്ങളും മറ്റും താഴേക്കു പതിച്ചത്‌ പരിഭ്രാന്തിക്കിടവരുത്തി.