സി പി എം കൊല്ലം ജില്ലാ കമ്മിറ്റി പിണറായി പക്ഷത്തിന്. കൊല്ലം ജില്ലാ കമ്മിറ്റിലേക്ക് മത്സരിച്ച നാല് വി എസ് പക്ഷക്കാരും തോല്‍ക്കുകയായിരുന്നു. എന്‍ സന്തോഷ്, ജെ ബിജു, കെ വി രാജേന്ദ്രന്‍, രാജഗോപാലന്‍ നായര്‍ എന്നിവരാണ് മത്സരിച്ച് തോറ്റത്.
കൊല്ലത്ത് തങ്ങള്‍ക്ക് സ്വാധീനമുണ്ട് എന്ന വി എസ് പക്ഷത്തിന്റെ അമിതമായ ആത്മവിശ്വാസമാണ് തിരിച്ചടിയാകുന്നത്. പത്തനംതിട്ടയ്ക്ക് പുറമെ കൊല്ലം ജില്ലയിലും തിരിച്ചടി നേരിട്ടതോടെ സംസ്ഥാന സമ്മേളനം ഏത് രീതിയിലാണ് വരാന്‍ പോകുന്നത് എന്നതിന്‍റെ ചിത്രം തെളിഞ്ഞുതുടങ്ങുകയാണ്.
കൊല്ലത്ത് വി എസ് പക്ഷത്ത് നിന്ന് മത്സരിച്ച് തോറ്റവര്‍ക്കെതിരെ നടപടി ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പത്തനംതിട്ടയില്‍ മത്സരിച്ച പിണറായി പക്ഷക്കാര്‍ക്കെതിരെ നടപടിയൊന്നുമുണ്ടാകാത്ത സാഹചര്യത്തില്‍ വി എസ് പക്ഷത്തിന് പ്രതീക്ഷയുണ്ട്.
കൊല്ലത്ത് നിലവിലെ സ്ഥിതി അനുസരിച്ച് പിണറായി പക്ഷത്ത് 24 പേരാണുള്ളത്. വി എസ് പക്ഷത്ത് 20 പേര്‍ മാത്രവും.