കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലം ഉദ്ഘാടനം 20 ന്

Webdunia
വ്യാഴം, 18 ഏപ്രില്‍ 2013 (21:01 IST)
PRO
PRO
കൊയിലാണ്ടി റെയില്‍വേ മേല്‍പ്പാലം ഏപ്രില്‍ 20 ശനിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ അധ്യക്ഷത വഹിക്കും.

യോഗത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, പഞ്ചായത്ത്-സാമൂഹ്യക്ഷേമ വകുപ്പുമന്ത്രി ഡോ.എം.കെ.മുനീര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷനും ഇന്ത്യന്‍ റയില്‍വേയും സംയുക്തമായാണ് കൊയിലാണ്ടി മേല്‍പ്പാലം നിര്‍മ്മിച്ചത്.