ലീന മരിയപോളിന്റെ തട്ടിപ്പ് കൊച്ചിയിലും. സുഹൃത്ത് ശേഖറിനും ലീനയ്ക്കുമെതിരേ ഇതുസംബന്ധിച്ച് കേസ്. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാരശാലയില്‍നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്തതിനാണ് കേസ്. വസ്ത്രവ്യാപാരശാലയുടെ ബ്രാന്‍ഡ് അംബാസിഡറായി ഉദ്ഘാടന ദിവസം കത്രീന കൈഫിനെ എത്തിക്കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ഒരു വര്‍ഷം മുമ്പ് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസന്വേഷിക്കവേ ഇവര്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങുകയായിരുന്നു. ചെന്നൈയില്‍ കോടികള്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഡല്‍ഹി പൊലീസിന്റെ സഹായത്തോടെ ചെന്നെ പൊലീസ് ലീനയെ അറസ്റ്റ് ചെയ്തിരുന്നു.