കെ എസ് യു സംസ്ഥാന പ്രസിഡന്റിന് കാറപകടത്തില്‍ ഗുരുതര പരുക്ക്

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2013 (15:00 IST)
PRO
കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഡ്വ വി എസ് ജോയിക്കും സുഹൃത്തും സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് ഇരുവര്‍ക്കും ഗുരുതരമായി പരുക്കേറ്റു.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലിന് കുറ്റിപ്പുറത്തു വച്ചായിരുന്നു അപകടം. ജോയി സഞ്ചരിച്ചിരുന്ന കാറും എതിരെ വന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ജോയിയേയും സുഹൃത്ത് അഡ്വ. ജലീലിനേയും തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വി എസ് ജോയിക്ക് ഇടത്തെ കാലിന് അഞ്ച് ഒടിവുകളും ഇടത്തെ കൈയ്‌ക്ക് മൂന്ന് ഒടിവുകളും നെഞ്ചിന് ക്ഷതവുമേറ്റിട്ടുണ്ട്. സുഹൃത്ത് അഡ്വ ജലീലായിരുന്നു കാറോടിച്ചിരുന്നത്.