കുപ്രസിദ്ധനായ ഗുണ്ട കാട്ടാളന്‍ ബിനു പിടിയില്‍

Webdunia
തിങ്കള്‍, 7 ഏപ്രില്‍ 2014 (14:49 IST)
PRO
PRO
കുപ്രസിദ്ധനായ ഗുണ്ട കാട്ടാളന്‍ ബിനു പൊലീസ് പിടിയില്‍. പേരൂര്‍ക്കട മണ്ണാമ്മൂല സൂര്യ ഗാര്‍ഡന്സില്‍ ആണ്‌ ഇയാളുടെ താമസം. ഇയാള്‍ക്കെതിരേ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ മാത്രം ഏഴ് കേസുകളുണ്ട്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമികളെയും ഗുണ്ടകളെയും പിടികൂടി സമാധാനാന്തരീക്ഷം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ബിനുവിന്റെ അറസ്റ്റ്. തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍ വന്ന ദമ്പതികളെ പട്ടത്തെ പെട്രോള്‍ പമ്പിന് മുമ്പില്‍ തടഞ്ഞ് യുവതിയുടെ കഴുത്തില്‍ കത്ത് വച്ച് ഭീഷണിപ്പെടുത്തി നാലര പവന്‍റെ മാല കവര്‍ന്നത് ഉള്‍പ്പെടെ നിരവധി കേസുകളാണ്‌ ഇയാള്‍ക്കെതിരെയുള്ളത്.

കുപ്രസിദ്ധ ഗുണ്ടയായ കുളത്തില്‍ സതീശന്റെ സംഘത്തിലെ അംഗമാണ്‌ കാട്ടാളന്‍ ബിജു. കഴിഞ്ഞയാഴ്ച സതീശനെയും മറ്റൊരു കുപ്രസിദ്ധ ഗുണ്ടയായ പ്രഫുല്‍രാജിനെയും പൊലീസ് പിടികൂടിയിരുന്നു.