കിളിരൂര്‍ പെണ്‍‌വാണിഭം: വിധി ഉടന്‍

Webdunia
തിങ്കള്‍, 30 ജനുവരി 2012 (15:26 IST)
PRO
PRO
കിളിരൂര്‍ പെണ്‍‌വാണിഭ കേസില്‍ ഫെബ്രുവരി ആറിനു വിധി പ്രഖ്യാപിക്കും. കേസില്‍ അന്തിമവാദം പൂര്‍ത്തിയായി. കേസില്‍ മാപ്പുസാക്ഷിയായും മരണമടഞ്ഞ ശാരിയുടെ മാതൃസഹോദരിയുമായ ഓമനക്കുട്ടിയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായതെന്ന് സി‌ബി‌ഐ പറഞ്ഞു.

ഓമനക്കുട്ടി സിബിഐ സ്പെഷ്യല്‍ കോടതി ജഡ്ജി ടിഎസ്‌പി മൂസത്‌ മുമ്പാകെയാണ് ഓമനക്കുട്ടി മൊഴി നല്‍കിയത്. ഓമനക്കുട്ടിയുടെ മൊഴിയില്ലായിരുന്നെങ്കില്‍ കേസ് സാഹചര്യ തെളിവുകളില്‍ ഒതുങ്ങുമായിരുന്നെന്നും കോടതി നിരീക്ഷിച്ചു. ലതാ നായര്‍ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണു ലൈംഗിക പീഡനത്തിനു കൂട്ടു നിന്നതെന്നു കരുതുന്നതായും കോടതി.