കാസര്‍കോട് മുഖംമൂടി ധരിച്ച് കവര്‍ച്ച

Webdunia
വ്യാഴം, 21 ജൂലൈ 2011 (09:38 IST)
PRO
PRO
കാസര്‍കോട് മുഖംമൂടി ധരിച്ചെത്തിയ സംഘം വീട്ടില്‍ കവര്‍ച്ച നടത്തി. ഉദിനൂരിലെ റിട്ട. പ്രൊഫസര്‍ മനോഹരന്റെ വീട്ടില്‍ ആണ് കവര്‍ച്ച നടന്നത്.

വ്യാഴാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗസംഘം വീട്ടിലുള്ളവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. മാരുതി സ്വിഫ്റ്റ് കാര്‍, 14 പവര്‍ സ്വര്‍ണം, 25,000 രൂപയും എന്നിവയാണ് സംഘം കൊണ്ടുപോയത്.

ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.