കാലവര്‍ഷം ജൂണ്‍ ഒന്നിന് എത്തും

Webdunia
ഞായര്‍, 10 മെയ് 2015 (18:25 IST)
തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തില്‍ ജൂണ്‍ ഒന്നിന് എത്തും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്.
 
സാധാരണ ലഭിക്കുന്ന മഴയേക്കാള്‍ ഇത്തവണ മഴയില്‍ കുറവ് ഉണ്ടാകുമെന്നും പ്രവചനത്തില്‍ പറയുന്നുണ്ട്. 
മഴ രണ്ടോ മുന്നോ ദിവസം മുന്നോട്ടോ പിന്നോട്ടോ മാറി എത്താന്‍ സാധ്യതയുണ്ടെന്നും പ്രവചനത്തില്‍ പറയുന്നു.
 
കഴിഞ്ഞവര്‍ഷം സാധാരണ ലഭിക്കാറുള്ളതിലും 12 ശതമാനം കുറവായിരുന്നു മഴ. ഇത് കൃഷിയെ പ്രതികൂലമായി ബാധിച്ചിരുന്നു. എല്‍നിനോ പ്രതിഭാസമാണ് മഴ കുറയാന്‍ ഇടയാക്കുന്നത്.