കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു

Webdunia
വെള്ളി, 23 മാര്‍ച്ച് 2012 (15:10 IST)
PRO
PRO
നിയന്ത്രണംവിട്ട കാര്‍ റോഡരികലെ കുളത്തിലേക്ക് മറിഞ്ഞ്‌ ഒരാള്‍ മരിച്ചു. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ കാര്‍ ഡ്രൈവര്‍ സാജനാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഫോര്‍ട്ട്‌ കൊച്ചി സ്വദേശികളായ അലിസ്റ്റര്‍ (28), ഷിനാസ്‌ (24) എന്നിവര്‍ രക്ഷപ്പെട്ടു.

വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന്‌ മണിയോടെ ഗോവിന്ദാപുരം - കൊല്ലങ്കോട്‌ റോഡില്‍ നടുമണിയിലാണ്‌ അപകടം. വിസ സംബന്ധമായ ആവശ്യവുമായി ചെന്നൈയിലേക്ക്‌ പോയി മടങ്ങി വരും വഴിയാണ്‌ അപകടം ഉണ്ടായത്‌. ഡ്രൈവിംഗിനിടെ സാജന്‍ ഉറങ്ങി പോയതാണ്‌ അപകടത്തിന്‌ കാരണമെന്ന്‌ കരുതുന്നു.

അപകടം കണ്ട സമീപവാസികളും പൊലീസും ചേര്‍ന്നാണ്‌ മറ്റ് രണ്ട്‌ പേരെ രക്ഷപ്പെടുത്തിയെങ്കിലും‌ സാജന്‍ സംഭവസ്ഥലത്ത്‌ തന്നെ മരിച്ചിരുന്നു.