കായലില്‍ ചാടിയവരുടെ മൃതദേഹങ്ങള്‍ ലഭിച്ചു

Webdunia
വ്യാഴം, 4 ജൂലൈ 2013 (18:50 IST)
PRO
ഭാര്യാ ഭര്‍ത്താക്കളെന്ന നിലയില്‍ ഹൌസ് ബോട്ടില്‍ വിനോദ യാത്ര നടത്തവേ കായലില്‍ ചാടിയവരുടെ മൃതദേഹങ്ങള്‍ മങ്കൊമ്പിനടുത്ത് ചിത്തിരപള്ളിക്ക് കിഴക്ക് ഭാഗത്തായി കണ്ടെത്തി.

തിങ്കളാഴ്ച രാവിലെ മുതല്‍ വിനോദയാത്ര ആരംഭിച്ച ഇവര്‍ പള്ളാത്തുരുത്തിയിലെ റിസോര്‍ട്ടിലും താമസിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചിത്തിര പള്ളി സമീപത്തു നിന്ന് ഭക്ഷണം കഴിച്ച ഇവരുവരും വകുന്നേരത്തോടെ ഹൌസ് ബോട്ടുടമയില്‍ നിന്നും മൊബൈല്‍ ഫോണ്‍ വങ്ങി ചിലരോട് ഏറെ നേരം സംസാരിച്ചിരുന്നു. ഈ സമയം ഇരുവരും ബോട്ടില്‍ നിന്ന് കിഴക്കുഭാഗത്തേക്ക് നടന്നിരുന്നു. അവിടെ നിന്നാണ്‌ ഇരുവരും കായലിലേക്ക് ചാടിയത്.

ഇതിനെ തുടര്‍ന്ന് ഹൌസ് ബോട്ട് ജീവനക്കര്‍ വിവരം അറിയിച്ചതനുസരിച്ച് ആലപ്പുഴ നിന്ന് ഫയര്‍ഫോഴ്സ് എത്തി തെരച്ചില്‍ നടത്തി. എന്നാല്‍ കായലില്‍ ചടുന്നതിനു മുമ്പ് സ്വര്‍ണ്ണാഭരണങ്ങള്‍ കരയില്‍ ഊരിവച്ചു.അതേ സമയം ബോറ്റുടമയുടെ മൊബൈല്‍ ഫോണ്‍ കൈയില്‍ വച്ചാണ്‌ കായലില്‍ ചാടിയത്. അതിനാല്‍ ഇവര്‍ ആരോടാണു സംസാരിച്ചത് എന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല.

മൃതദേഹങ്ങള്‍ പരസ്പരം ഷാളുപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലാണു ലഭിച്ചത്. പുനെ സ്വദേശികളായ ശശാങ്ക്, ഗംഗ എന്നിവരാണു മരിച്ചതെന്ന് അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഇവരുടെ ബന്ധുക്കള്‍ എത്തിയശേഷമേ കൂടുതല്‍ വിവരന്ന്ഗള്‍ അറിയാന്‍ കഴിയുകയുള്ളു എന്നാണു പൊലീസ് നല്‍കുന്ന സൂചന.