കാമുകനോടൊപ്പം ഒളിച്ചോടിയ നവവധു ഭര്‍ത്താവിന് മൂന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. മൂര്‍ക്കനിക്കര കാറളത്ത് വിനോദ് നല്‍കിയ ഹര്‍ജിയിലാണ് തൃശൂര്‍ ഫസ്റ്റ്ക്ലാസ് അഡി സബ്ജഡ്ജ് വിന്‍സെന്റ് ചാര്‍ളി നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
കുടുംബകോടതിയില്‍ നിന്ന് നേരത്തെ ഇവര്‍ വിവാഹമോചനം നേടിയിരുന്നു. തുടര്‍ന്നാണ് വിനോദ് അപകീര്‍ത്തിക്കും മാനഹാനിക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.