കസ്റ്റഡിയിലെടുത്ത ബൈക്ക് മകനു നല്‍കിയ സിഐ വെട്ടിലായി

Webdunia
വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (18:29 IST)
PRO
PRO
കസ്റ്റഡിയിലെടുത്ത ബൈക്ക് നമ്പര്‍ മാറ്റി മകനു നല്‍കിയ സംഭവത്തില്‍ സിഐ കുറ്റക്കാരനാണെന്നു കണ്ട് സ്ഥലം മാറ്റിയതായി റിപ്പോര്‍ട്ട്. ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിഐ: സിആര്‍ രാജുവിനാണു സ്ഥലമാറ്റമുണ്ടായത്.

ഉടമകളാരും വരുന്നില്ലെന്ന് കണ്ട് ഇത് മകനു നല്‍കുകയാണുണ്ടായത്. പിന്നീട് ഇതിന്റെ നമ്പരും മാറ്റി. ഇത് പാട്ടായതോടെയാണ്‌ പ്രശ്നമായത്. എങ്കിലും ശിക്ഷാ നടപടികള്‍ ഉണ്ടായില്ല. ഇതിനെതിരെ സിപിഎം പ്രക്ഷോഭം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല.

എന്നാല്‍ സി.ഐ ക്കെതിരെ സ്വകാര്യം അന്യായം ഹൈക്കോടതിയില്‍ എത്തിയതോടെയാണ്‌ സി.ഐ യെ സ്ഥലം മാറ്റിക്കൊണ്ട് അധികൃതര്‍ ഉത്തരവിട്ടത്. തിരുവനന്തപുരം പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിലേക്കാണു ഇദ്ദേഹത്തിനു മാറ്റം. ഇദ്ദേഹത്തിനു പകരം തിരൂരങ്ങാടി സിഐ ആയിരുന്ന ഉമേഷ് വടക്കഞ്ചേരിയിലെത്തി ചാര്‍ജ്ജെടുത്തു.