കരുണാകരന്‍ വെല്ലൂരിലേക്ക്

Webdunia
ഞായര്‍, 31 ഓഗസ്റ്റ് 2008 (16:23 IST)
WDWD
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനെ തിങ്കളാഴ്ച വെല്ലൂരിലേക്ക് കൊണ്ട് പോകും. രക്തത്തില്‍ സോഡിയത്തിന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് അദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏറെ ദിവസമായി ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഫിസിയോതെറാപ്പിയും നടന്ന് വരുന്നു.

കരുണാകരന് ന്യൂറൊ വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെന്നതിനാലാണ് വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്നത്. കെ പി സി സി മുന്‍‌കൈ എടുത്താണ് അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്കായി കൊണ്ടു പോകുന്നത്.

പ്രത്യേക വിമാനത്തിലാകും കരുണാകരനെ വെല്ലൂരിലേക്ക് കൊണ്ട് പോകുക. ആര്‍ക്കോട്ട് വിമാനത്താവളത്തില്‍ നിന്ന് കരുണാകരനെ വാഹനത്തില്‍ ആശുഅപ്ത്രിയിലെത്തിക്കും.