കപ്പല്‍ ബോട്ടിലിടിച്ച സംഭവം: പ്രശോഭിനും മയൂറിനും ജാമ്യം

Webdunia
ചൊവ്വ, 10 ഏപ്രില്‍ 2012 (18:04 IST)
PRO
PRO
മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ടില്‍ കപ്പലിടിച്ച് അഞ്ച് പേര്‍ മരിച്ച കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.

കപ്പലിലെ സെക്കന്‍ഡ് ഓഫീസറും ഒന്നാം പ്രതിയുമായ പ്രശോഭ് സുഗതന്‍, രണ്ടാം പ്രതി മയൂര്‍ വീരേന്ദ്രകുമാര്‍ എന്നിവര്‍ക്കാണ് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ മൂന്നാം പ്രതി പ്രഭുദയ കപ്പലിന്റെ ക്യാപ്‌റ്റന്‌ കോടതി കഴിഞ്ഞയാഴ്‌ച ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.