മുഖ്യമന്ത്രിയായിരുന്ന കാലത്ത് കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി വി എസ് അച്യുതാനന്ദന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ലീല ഗ്രൂപ്പ് ചെയര്‍മാന്‍ സി പി കൃഷ്ണന്‍ നായര്‍. തറക്കല്ലിട്ട് പ്രശസ്തി നേടാന്‍ മാത്രമാണ് വി എസ് ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കണ്ണൂര്‍ വിമാനത്താവളത്തിന് വേണ്ടി നായനാരും പിണറായി വിജയനും കാട്ടിയ ആത്മാര്‍ത്ഥത പിന്നീട് ആരും കാണിച്ചില്ല. പദ്ധതിക്കായുള്ള പ്രാഥമിക ചര്‍ച്ചകള്‍ പോലും നടക്കുന്നില്ലെന്നാണ് അറിവ്. ഇപ്പോഴത്തെ സര്‍ക്കാരും ഇതിനുവേണ്ടി കാര്യമായി ഒരു മുന്നേറ്റവും നടത്തിയിട്ടില്ലെന്നും കൃഷ്ണന്‍ നായര്‍ പറഞ്ഞു.
വിമാനത്താവളത്തിന്‍റെ ഭാവി അനിശ്ചിതാവസ്ഥയിലാണ്. വികസനബോധമുള്ള ഊര്‍ജ്ജസ്വലനായ ഒരു മന്ത്രിയെ പദ്ധതിയുടെ ചുമതല ഏല്‍പ്പിക്കണം. കഴിവുള്ള ആളാണ് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് എല്ലാം ചെയ്യാന്‍ പരിമിതിയുണ്ടെന്നും കൃഷ്ണന്‍ നായര്‍ പറഞ്ഞു.