കണ്ണൂരില്‍ എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം

Webdunia
ബുധന്‍, 27 ജൂണ്‍ 2012 (15:28 IST)
PRO
PRO
സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ ഉന്നയിച്ച് എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കണ്ണൂരില്‍ നടത്തിയ കളക്ട്രേറ്റ്‌ മാര്‍ച്ചില്‍ സംഘര്‍ഷം. പന്ത്രണ്ട്‌ മണിയോടെ കളക്ട്രേറ്റിന്‌ മുന്നില്‍ മാര്‍ച്ച്‌ പൊലീസ്‌ തടഞ്ഞതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഇതോടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കല്ലേറ് തുടങ്ങുകയായിരുന്നു. തുടര്‍ന്ന്‌ പൊലീസ്‌ ലാത്തി വീശി. പത്തോളം വിദ്യാര്‍ഥികള്‍ക്ക്‌ പരുക്കേറ്റു. ലാത്തിച്ചാര്‍ജ്‌ നടത്തിയിട്ടും വിദ്യാര്‍ഥികള്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന്‌ പൊലീസ്‌ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിക്കുകയായിരുന്നു.

സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സിപിഎം നേതാക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ്‌ സംഘര്‍ഷത്തിന്‌ അയവുവന്നത്‌.