അച്ഛനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്ത ജ്യേഷ്ഠനെ അനുജന്‍ കണ്ണാടിച്ചില്ല് ഉപയോഗിച്ച് കുത്തിക്കൊന്നു. വടകര വില്യാപ്പള്ളി പഞ്ചായത്തിലെ കീഴല്‍ ലക്ഷംവീടിന് സമീപം മലയില്‍ ജിജിത്താണ്(23) അനുജന്‍ ജിതേഷി(21)ന്റെ കുത്തേറ്റുമരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ ജിതേഷ് അച്ഛന്‍ ശ്രീനിവാസനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ജ്യേഷ്ഠന്‍ ഇടപെട്ടതിനേത്തുടര്‍ന്ന് സഹോദരങ്ങള്‍ തമ്മില്‍ അടിപിടിയാകുകയായിരുന്നു. ഇതിനിടയില്‍ കണ്ണാടി ചില്ലുകൊണ്ട് ജിതേഷ് ജ്യേഷ്ഠന്റെ കാലില്‍ കുത്തുകയായിരുന്നു.
സാരമായി മുറിവേറ്റ ജിജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വലതുകാലിന്റെ തുടയിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. മുറിവില്‍ നിന്ന് ഏറെ നേരം രക്തംവാര്‍ന്നാണ് ജിതേഷ് മരിച്ചത്.