ഒരുമിച്ച് മുന്നണി വിടാമെന്ന് രാഘവന്‍ പറഞ്ഞെന്ന് ഗൗരിയമ്മ

Webdunia
വെള്ളി, 12 ഏപ്രില്‍ 2013 (18:24 IST)
PRO
PRO
ഒരുമിച്ച് മുന്നണി വിടാമെന്ന് എം വി രാഘവന്‍ പറഞ്ഞതായി ജെഎസ്എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ. മുന്നണികളില്‍ അല്ലാതെ ജെഎസ്എസ്സും സിഎംപിയും ഒരുമിച്ച് നില്‍ക്കണമെന്നും പറഞ്ഞു. എന്നാല്‍ യുഡിഎഫ് വിടുന്ന കാര്യം ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും അടുത്ത പാര്‍ട്ടി സമ്മേളനത്തില്‍ അക്കാര്യം ആലോചിക്കുമെന്നും ഗൗരിയമ്മ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഒരുമിച്ച് യോഗം നടത്താന്‍ അടുത്ത കാലത്ത് വി എസ് അച്യുതാനന്ദനും ക്ഷണിച്ചിരുന്നതായി ഗൗരിയമ്മ വെളിപ്പെടുത്തി. എന്നാല്‍ വിഎസ്സിന്റെ ക്ഷണം നിരസിക്കുകയായിരുന്നു. വിഎസ്സുമായി യോജിക്കേണ്ട രാഷ്ട്രീയ സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഗൗരിയമ്മ പറഞ്ഞു.