ഐസ്‌ക്രീം കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായിട്ടുള്ള ബഞ്ചാണ് ഹര്‍ജി തള്ളിയത്. നിലവിലെ സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിക്കാന്‍ താന്‍ ഇടപെട്ടെന്ന കെ എ റൗഫിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് ഹര്‍ജി നല്‍കിയത്. മാസങ്ങള്‍ നീണ്ട നടപടി ക്രമങ്ങള്‍ക്കൊടുവിലാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.