എല്‍ഡിഎഫിന് കണ്ടകശനി: വെള്ളാപ്പള്ളി

Webdunia
വെള്ളി, 15 ജൂണ്‍ 2012 (15:07 IST)
PRO
PRO
എല്‍ ഡി എഫിന് ഇപ്പോള്‍ കണ്ടകശനി ബാധിച്ചിരിക്കുകയാണെന്ന് എസ് എന്‍ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നാടേശന്‍. കണ്ടകശനി ബാധിച്ച സമയത്താണ്‌ നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്‌ വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒഞ്ചിയം കൊലപാതകം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നെയ്യാറ്റിന്‍കരയില്‍ സജീവ ചര്‍ച്ചയായി. അതിന്റെയെല്ലാം ക്ഷീണം എല്‍ഡിഎഫ്‌ സ്ഥാനാര്‍ഥിക്കുണ്ടായി. യുഡിഎഫ്‌ സ്ഥാനാര്‍ഥിക്ക്‌ അനുകൂലമായി ഹിന്ദു, നാടാര്‍ വോട്ടുകള്‍ ഏകോപിച്ചെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നാടാര്‍ സമുദായത്തിന്റെ വ്യക്തമായ പിന്തുണ സെല്‍വരാജിന്‌ ഉണ്ടായിരുന്നതായും വെള്ളാപ്പള്ളി പറഞ്ഞു.