ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ (എന്‍ ഡി എഫ്) സഹായം യു ഡി എഫ് ചോദിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടു നല്‍കുമെന്ന് പറയുന്നവരുടെ ജാതകം അന്വേഷിക്കേണ്ട കാര്യം യു ഡി എഫിനില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
വോട്ടിനു വേണ്ടി ഇത്തവണ യു ഡി എഫില്‍ നിന്ന് ആരും എന്‍ഡിഎഫിനെ സമീപിച്ചിരുന്നില്ലെന്നാണ് പ്രതിരോധമന്ത്രി എ കെ ആന്‍റണി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. എന്‍ ഡി എഫുമായി വേദി പങ്കിടില്ലെന്നും എന്നാല്‍ വോട്ടു സ്വീകരിക്കുമെന്നും കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല നിലപാട് വ്യക്തമാക്കി.
അതേസമയം, എല്‍ ഡി എഫ് - യു ഡി എഫ് കൂട്ടുകെട്ട് രാജ്യത്തിന് ആപത്താണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആരോപിച്ചു.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ പിന്തുണ യു ഡി എഫിനുള്ളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഈ പിന്തുണ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളും വിലയിരുത്തുന്നത്. യു ഡി എഫിനെ തല്ലാന്‍ എല്‍ ഡി എഫിന്‍റെയും ബി ജെ പിയുടെയും കയ്യില്‍ വടികൊടുത്തതു പോലെയാണ് പോപ്പുലര്‍ ഫ്രണ്ടിന്‍റെ പിന്തുണയെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.