എന്നെ ആവശ്യമുള്ളവര്‍ക്ക് എന്റെ അടുത്ത് വരാം, ഒരു നിബന്ധന മാത്രം : ഹിമ ശങ്കര്‍

Webdunia
ശനി, 12 ഓഗസ്റ്റ് 2017 (13:16 IST)
ബെഡ് വിത്ത് ആക്ടിങ് എന്നൊരു പാക്കേജ് മലയാള സിനിമയില്‍ ഉണ്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് പറഞ്ഞവരോട് മറുപടിയുമായി നടി ഹിമ ശങ്കര്‍. തന്നെ മനസിലാക്കിയിട്ടു വരുന്നവര്‍ തന്നിലേക്ക് വന്നാല്‍ മതിയെന്നും എനിക്ക് ചെയ്യാനുള്ളത് തട്ടി മുട്ടി ചെയ്ത് കഷ്ടപ്പെട്ട് ജീവിക്കുന്നതിന് ഒരു സുഖമുണ്ടെന്നും ഹിമ. 
 
സത്യ സന്ധമായി സമ്പാദിക്കുന്നതാണ് എനിക്കിഷ്ടം. എന്റെ കഴിവില്‍ എനിക്ക് വിശ്വാസമുണ്ടെന്നും തന്നെ പിന്തുണച്ചവര്‍ക്കും വെറുത്തവര്‍ക്കും നന്ദിയെന്നും ഹിമശങ്കര്‍ പറയുന്നു. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ തന്റെ പഠനകാലത്ത് ബെഡ് വിത്ത് ആക്ടിങ് പാക്കേജ് സംവിധാനം സമ്മതമാണെങ്കില്‍ അവസരം നല്‍കാമെന്ന് പറഞ്ഞു സിനിമാ മേഖലയില്‍ നിന്ന് ചിലര്‍ തന്നെ വിളിച്ചിരുന്നെന്നായിരുന്നു ഹിമയുടെ വെളിപ്പെടുത്തിയിട്ടുണ്ട്.
 
സിനിമയിലെ പാക്കേജ് സംവിധാനം എന്ന പ്രയോഗം ആദ്യം കേട്ടപ്പോള്‍ അതെന്താണെന്ന് വിളിച്ചയാളോടു തന്നെ ചോദിച്ചെന്നും ബെഡ് വിത്ത് ആക്ടിങ് എന്നായിരുന്നു അവരുടെ മറുപടിയെന്നും ഹിമ പറയുന്നു.
ഇത്തരത്തില്‍ സമീപിച്ച മൂന്നു പേരോട് പറ്റില്ല എന്നു പറഞ്ഞു. അതിനുശേഷം വിളി വന്നിട്ടില്ലെന്നും ഹിമ പറയുന്നു. 
Next Article