എനിക്കെതിരെ ഗൂഢാലോചന: സോണിയയ്ക്ക് കുര്യന്റെ കത്ത്

Webdunia
ചൊവ്വ, 12 ഫെബ്രുവരി 2013 (12:58 IST)
PRO
PRO
സൂര്യനെല്ലിക്കേസില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കി കേസില്‍ ആരോപണ വിധേയനായ പി ജെ കുര്യന്‍ സോണിയ ഗാന്ധിക്ക് കത്തയച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയും സിപിഎമ്മിന്റെ വ്യക്‌തിവൈരാഗ്യവും ആണെന്നും കുര്യന്‍ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഉപരാഷ്ട്രപതി ഹാമിദ്‌ അന്‍സാരിക്കും പി ജെ കുര്യന്‍ കത്തയച്ചിട്ടുണ്ട്.

തനിക്കെതിരായ ആരോപണങ്ങളെല്ലാം നേരത്തെ ഹൈക്കോടതിയും സുപ്രീംകോടതിയും പരിശോധിച്ചു തന്നെ കുറ്റ വിമുക്‌തനാക്കിയതാണ്‌. സിപിഎമ്മിന്റെ രണ്ടു സര്‍ക്കാരുകള്‍ തനിക്കെതിരായ ആരോപണങ്ങള്‍ പരിശോധിച്ചു കുറ്റക്കാരനല്ലെന്നു കണ്ടെത്തിയതാണെന്നും കത്തില്‍ കുര്യന്‍ വ്യക്‌തമാക്കി.