' സമ്പൂര്‍ണ ഗ്രാമം' പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയ വാമനപുരം എം എല്‍ എ കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കും ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ തടഞ്ഞത്തിനെ തുടര്‍ന്നു നാലുകിലോമീറ്റര്‍ നടക്കേണ്ടി വന്നു. വേങ്കൊല്ല ശാസ്താംനടയിലെ പദ്ധതി എം എല്‍ എ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത്പ്പോള്‍ നാട്ടുകാര്‍ മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു. ഇതില്‍ പ്രകോപിതനായി തിരിച്ചു പോകുവാന്‍ തുടങ്ങിയ എം എല്‍ എയുടെ വാഹനം നാട്ടുക്കാര്‍ തടയുകയായിരുന്നു.
ജെ അരുന്ധതി എം എല്‍ എ ആയിരുന്ന കാലത്തു ശാസ്താംനട സമ്പൂര്‍ണ ഗ്രാമമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. പിരപ്പന്‍കോട് മുരളി എം എല്‍ എ ആയിരുന്ന കാലത്ത് ഒരു കോടിരുപ മുടക്കി നടപ്പിലാക്കിയ പദ്ധതി യാഥാര്‍ഥ്യമായിട്ടില്ലയെന്നു പറഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
പ്രതിഷേധത്തില്‍ ദേഷ്യപ്പെട്ട് തിരിച്ചുപോകുവാന്‍ ജീപ്പില്‍ കയറിയ എം എല്‍ എയെ നാട്ടുക്കാര്‍ വളഞ്ഞു. തുടര്‍ന്ന് എം എല്‍ എ ജീപ്പില്‍ നിന്നുമിറങ്ങി കാട്ടിലൂടെ നടന്നു. കൂടെ ഉദ്ഘാടനത്തിനെത്തിയ ജനപ്രതിനിധികളും. നടത്തത്തിനിടെ കാട്ടാനക്കൂട്ടം മുന്നിലെത്തിയത് എല്ലാരെയും പരിഭ്രാന്തിയിലാക്കി. പിന്നീട് സമരക്കാര്‍ ഇത് തങ്ങള്‍ എന്നും അനുഭവിക്കുന്ന ബുദ്ധിമുട്ടാണു ഇതിനൊരു പരിഹാരം കാണണം എന്നു തുടങ്ങി നാട്ടുകാര്‍ ജനപ്രതിനിധികളെ വീണ്ടും വളഞ്ഞു.