ഉത്രാടം തിരുനാള്‍ പാത്രത്തില്‍ സ്വര്‍ണം കടത്തുന്നു: വിഎസ്

Webdunia
ശനി, 20 ഓഗസ്റ്റ് 2011 (15:49 IST)
PRO
PRO
തിരുവിതാംകൂര്‍ രാജകുടുംബത്തിന് പ്രതിപക്ഷ നേതാവ്‌ വി എസ്‌ അച്യുതാനന്ദന്റെ രൂക്ഷ വിമര്‍ശനം‍. രാജഭരണം ഇല്ലാതായതോടെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലുള്ള അധികാരം രാജകുടുംബത്തിന് നഷ്ടമായിരിക്കുകയാണെന്ന് വി എസ് പറഞ്ഞു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ദര്‍ശനം നടത്താറുണ്ട്. പായസം എന്ന വ്യാജേന പാത്രത്തില്‍ സ്വര്‍ണവുമായാണ് അദ്ദേഹം ദര്‍ശനം മടങ്ങുന്നതെന്നും വി എസ് ആരോപിച്ചു. ഇത് കണ്ടുപിടിച്ച അവിടുത്തെ ശാന്തിക്കാരനെ ചൂടുവെള്ളം ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ച കാര്യം തനിക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറകളിലെ സമ്പത്തിന്റെ മൂല്യനിര്‍ണയം തടയാന്‍ തിടുക്കത്തില്‍ ദേവപ്രശ്നം നടത്തുകയാണ്‌ മാര്‍ത്താണ്ഡവര്‍മ ചെയ്‌തത്‌. അറയില്‍ തൊടുന്നവരുടെ കുടുംബം മുടിയുമെന്ന് ദേവപ്രശ്നത്തില്‍ പറഞ്ഞു. എന്നാല്‍ മാര്‍ത്താണ്ഡവര്‍മയ്ക്ക് ഈ അറ തുറക്കാം. പക്ഷേ സുപ്രീംകോടതി അത്‌ തുറക്കാന്‍ പാടില്ല എന്നാണോ എന്നും വി എസ് ചൂണ്ടിക്കാട്ടി. സമ്പത്ത് ക്ഷേത്രത്തില്‍ സുരക്ഷിതമല്ലെന്നും അദ്ദേഹം പറഞ്ഞു.