ഉണ്ണിത്താന്‍ വധശ്രമം‌: കള്ളക്കേസില്‍ കുടുക്കുന്നുവെന്ന്‌ അബ്‌ദുള്‍ റഷീദ്‌

Webdunia
തിങ്കള്‍, 14 മെയ് 2012 (18:02 IST)
PRO
PRO
മാതൃഭൂമി ലേഖകന്‍ വി ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ സി ബി ഐ തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന്‌ അറസ്‌റ്റിലായ ഡി വൈ എസ്‌ പി അബ്‌ദുള്‍ റഷീദ്‌. കേസില്‍ മാപ്പ് സാക്ഷിയായ കണ്ടെയ്നര്‍ സന്തോഷും സിബിഐ എ‌എസ്‌പിയും അടുത്ത സുഹൃത്തുക്കളാണെന്നും അബ്ദുള്‍ റഷീദ് പറഞ്ഞു.

താന്‍ മൊഴി നല്‍കുന്നില്ലെന്ന്‌ സിബിഐ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്‌ വ്യാജമാണ്‌. മൊഴി നല്‍കാന്‍ താന്‍ സന്നദ്ധനാണ്‌. തനിക്കെതിരെ ഹാജരാക്കിയ സാക്ഷിമൊഴിയും രേഖകളും വ്യാജമാണെന്നും അബ്‌ദുള്‍ റഷീദ്‌ പറഞ്ഞു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരവേയാണ്‌ അബ്‌ദുള്‍ റഷീദ്‌ മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്.

അതേസമയം, കേസില്‍ ക്രൈംബ്രാഞ്ച്‌ എസ്‌ പി സാം ക്രിസ്‌റ്റി ഡാനിയേലിനെ സിബിഐ തിങ്കളാഴ്ച ചോദ്യം ചെയ്‌തിരുന്നു. കേസ്‌ ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച്‌ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചുവെന്ന്‌ സിബിഐ കണ്ടെത്തിയിരുന്നു.