ഇ-മെയില്‍ വിവാദം: എസ് ഐക്ക് സസ്പെന്‍ഷന്‍

Webdunia
ചൊവ്വ, 24 ജനുവരി 2012 (18:39 IST)
ഇ-മെയില്‍ വിവാദത്തില്‍ തിരുവനന്തപുരം സബ് ഇന്‍സ്പക്ടറെ സസ്പെന്റ് ചെയ്തു. ഹൈടെക്‌ സെല്‍ സബ് ഇന്‍സ്പെക്ടര്‍ എസ്‌ ബിജുവിനെയാണ്‌ സസ്പെന്‍ഡ്‌ ചെയ്തത്‌.

മാധ്യമങ്ങള്‍ക്ക്‌ കൃത്രിമമായി രേഖകള്‍ ഉണ്ടാക്കി നല്‍കിയെന്ന് ആരോപിച്ചാണ് ഇയാളെ സസ്പെന്‍ഡ് ചെയ്തത്. ഇ-മെയിലുകള്‍ ചോര്‍ത്തുന്നുവെന്ന രഹസ്യ രേഖ പുറത്തായത്‌ തിരുവനന്തപുരം പോലീസ്‌ ആസ്ഥാനത്തെ ഹൈടെക്‌ സെല്ലില്‍ നിന്നാണെന്ന്‌ കണ്ടെത്തിയിരുന്നു.

മുസ്ലീംപേരിലുള്ള നേതക്കള്‍ക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഇ-മെയില്‍ പൊലീസ് ചോര്‍ത്തുന്നെന്ന് മാധ്യമം വാരികയിലാണ് റിപ്പോര്‍ട്ട് വന്നത്. ഇത് ഏറെ വിവാദമായിരുന്നു. പൊലീസ് ചോര്‍ത്തിയെന്ന് ആരോപിക്കുന്ന ഇ-മെയില്‍ ഐ ഡികളുടെ ലിസ്റ്റ് വാരിക പ്രസിദ്ധീകരിച്ചിരുന്നു. ഈ ലിസ്റ്റ് വാരികയ്ക്ക് കൈമാറിയത് ഇയാളാണെന്നാണ് ആരോപണം.