സി പി എം സംസ്ഥാനസമ്മേളനം നടത്തിയത് ഇവന്റ് മാനേജ്മെന്റ് കമ്പനിയാണെന്ന പ്രസ്താവനയില്‍ പ്രതിഷേധിച്ച് സി പി എം സി പി ഐക്ക് കത്തയച്ചു. സി പി ഐസംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പനും സി പി ഐ നേതാവ് ബിനോയ് വിശ്വത്തിനുമാണ് കത്തയച്ചത്. ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ തെളിവു നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
ബിനോയ് വിശ്വം പരാമര്‍ശിച്ച ഐ ടു ഐ എന്ന കമ്പനിക്ക് സി പി എമ്മുമായി ബന്ധമില്ലെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ സി പി ഐ നേതാക്കള്‍ പ്രസ്താവന പിന്‍വലിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. സി പി എം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘമാണ് കത്തയച്ചത്.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ ഈ സാഹചര്യത്തില്‍ ബിനോയ് വിശ്വം തയ്യാറാവണമെന്ന് സി പി എം സംസ്ഥാനസമ്മേളനത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ ആവശ്യപ്പെട്ടു