ഇടുക്കി ദുരന്തം: ഇന്ന് സര്‍വകക്ഷി യോഗം

Webdunia
ചൊവ്വ, 6 ഓഗസ്റ്റ് 2013 (15:57 IST)
PRO
കാലവര്‍ഷക്കെടുതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും പരിഹാരനടപടികള്‍ക്കു രൂപം കൊടുക്കാനും ഇന്ന് സര്‍വകക്ഷി യോഗം ചേരുമെന്ന് റിപ്പോര്‍ട്ട്.

വൈകുന്നേരം മൂന്നുമണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷത വഹിക്കും.

മുഖ്യമന്ത്രി ഇടുക്കിയിലെ മഴക്കെടുതിയുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 8.30ഓടെ അദ്ദേഹം ഹെലിക്കോപ്റ്റര്‍ മാര്‍ഗം നേര്യമംഗലത്ത് എത്തും.