ഇടുക്കി അപകടം: മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപയുടെ ധനസഹായം

Webdunia
ബുധന്‍, 27 മാര്‍ച്ച് 2013 (16:18 IST)
PRO
PRO
രാജാക്കാട് ബസപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാച്ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭായോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരള്‍ച്ച കണക്കിലെടുത്ത് കുടിവെള്ള വിതരണത്തിനായി എല്ലാ ജില്ലകള്‍ക്കും 2.5 കോടി രൂപവീതം അനുവദിച്ചു. കൊച്ചി ബിനാലയ്ക്ക് നാല് കോടി രൂപയുടെ പ്രത്യേക സഹായം അനുവദിച്ചു. ബിനാലയ്ക്കെതിരായ വിജിലന്‍സ് അന്വേഷണം സര്‍ക്കാര്‍ പിന്‍വലിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് 205 കോടി രൂപയും വകയിരുത്തി