ഇടുക്കിയില്‍ ഭൂചലനം

Webdunia
ബുധന്‍, 14 മാര്‍ച്ച് 2012 (22:45 IST)
PRO
PRO
ഇടുക്കിയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം 6.04നും 6.06നും ഇടയ്ക്കാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 1.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഒമ്പത് ദിവസത്തിനിടെ മൂന്നാമത്തെ ഭൂചലനമാണിത്. നേരിയ ഭൂചലനമായതിനാല്‍ കാര്യമായ പ്രകമ്പനം അനുഭവപ്പെട്ടില്ല. കഴിഞ്ഞ പത്ത്‌ മാസത്തിനിടെ ഇടുക്കിയില്‍ രേഖപ്പെടുത്തുന്ന മുപ്പത്തിഅഞ്ചാമത്തെ ഭൂചലനമാണിത്‌.

ശനിയാഴ്ച പുലര്‍ച്ചെ റിക്ടര്‍ സ്കെയിലില്‍ 2.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
മാര്‍ച്ച് അഞ്ചിനും റിക്ടര്‍ സ്കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനം ഇവിടെ അനുഭവപ്പെട്ടിരുന്നു.