ഒഞ്ചിയത്ത് കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ ഇടതുഭരണകാലത്ത് സുരക്ഷിതനായിരുന്നെന്ന് മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍. ചന്ദ്രശേഖരനു വധഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയപ്പോള്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായും കോടിയേരി ചൂണ്ടിക്കാട്ടി. ഇതനുസരിച്ച് പൊലീസ് ചന്ദ്രശേഖരന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നെന്നും കോടിയേരി പറഞ്ഞു.
എല്‍ ഡി എഫ് സര്‍ക്കാര്‍ ചന്ദ്രശേഖരന്റെ ജീവന്‍ കാത്തുസൂക്ഷിക്കുകയായിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും ചന്ദ്രശേഖരന്റെ ജീവന്‍ സംരക്ഷിക്കാന്‍ കഴിയാത്ത യുഡിഎഫ് വീഴ്ച മറച്ചുവയ്ക്കാനാണ് ഇപ്പോള്‍ സിപിഎമ്മിനു നേരെ ആരോപണം ഉന്നയിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
ചന്ദ്രശേഖരന്‍ സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയ കത്ത് ലഭിച്ചിട്ടുണ്ടോ എന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്‌തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.