ആളില്ലാത്ത വീട് തുറന്ന് അനാശാസ്യം!

Webdunia
വ്യാഴം, 22 മാര്‍ച്ച് 2012 (10:39 IST)
PRO
PRO
താമസക്കാരന്‍ വീട്ടിലില്ലാത്തസമയത്ത് അനാശാസ്യത്തിന് വീടിന്റെ പൂട്ട് കുത്തിതുറന്ന് കയറിയവരെ പൊലീസ് പിടികൂടി. കോട്ടയം ഈരയില്‍ക്കടവ് ജംഗ്ഷനിലെ വീട്ടില്‍ കയറി അനാശാസ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരെയാണ് പൊലീസ് പിടികൂടിയത്.

വീട്ടിലെ താമാസക്കാരന്‍ പുലര്‍ച്ചെ തൃശൂരില്‍ പോയസമയത്താണ് പൂട്ടിയിട്ട വീട് തുറന്ന് അജ്ഞാതര്‍ അകത്ത് കയറിയത്. തുടര്‍ന്ന് ഇവര്‍ വീട്ടിനുള്ളില്‍ കയറി അകത്ത് നിന്ന് വാതില്‍ പൂട്ടുകയായിരുന്നു. വീടിന് അകത്ത് ആളുള്ള കാര്യം മനസിലാക്കിയ അയല്‍‌വാസിയാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്.

തുടര്‍ന്ന് പൊലീസ് എത്തി ഇവരെ പിടികൂടുകയായിരുന്നു. സംഘത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ പൊലീസ് എത്തുന്നതിന് മുന്‍പ് രക്ഷപ്പെടുകയായിരുന്നു.