ആലുവയില്‍ ഒരാള്‍ തലയ്ക്കടിയേറ്റ് മരിച്ചു

Webdunia
ഞായര്‍, 21 ഓഗസ്റ്റ് 2011 (14:08 IST)
പട്ടിക കൊണ്ട് തലയ്ക്കടിയേറ്റ് ആലുവയില്‍ ഒരാള്‍ മരിച്ചു. മണികണ്ഠന്‍ എന്നയാളാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

ആലുവ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് പുറകിലെ കടത്തിണ്ണയില്‍ ആണ് സംഭവം നടന്നത്. രാജേഷ് എന്നയാള്‍ ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ തലയ്ക്ക് അടിക്കുകയായിരുന്നു. കൊല്ലം സ്വദേശിയാണ് രാജേഷ്. പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് താന്‍ ഒപ്പമുണ്ടായിരുന്നവരുടെ തലയ്ക്കടിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.
പരുക്കേറ്റ ആളുടെ നില ഗുരുതരമായി തുടരുകയാണ്.