ആറാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിതാവ് അറസ്റ്റില്‍

Webdunia
തിങ്കള്‍, 23 ജനുവരി 2012 (14:51 IST)
ആറാം ക്ലാസുകാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് പിതാവ് അറസ്റ്റില്‍. വീരണകാവ്‌ പാലോട്ടുകോണം തടത്തരികത്ത്‌ വീട്ടില്‍ ഉമാശങ്ക(38)റെയാണ്‌ കാട്ടക്കട പൊലീസ് അറസ്റ്റ് ചെയ്തത്.

അമിതമദ്യപാനിയായ ഇയാള്‍ കഴിഞ്ഞ ദിവസമാണ് മകളെ പീഡിപ്പിക്കാന്‍ ശ്രമം നടത്തിയത്. ഇതറിഞ്ഞ കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു‌. തുടര്‍ന്ന്‌ പെണ്‍കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ കുറച്ച് നാളുകളായി ഇയാള്‍ നിരന്തരമായി മകളെ ശല്യപ്പെടുത്താറുണ്ടായിരുന്നു. എന്നാല്‍ പെണ്‍കുട്ടി വിവരം പുറത്ത് പറഞ്ഞിരുന്നില്ല.