ആറന്മുളവിമാനത്താവളം പരിസ്ഥിതിക്ക് നാശമുണ്ടാക്കും

Webdunia
ചൊവ്വ, 25 മാര്‍ച്ച് 2014 (12:23 IST)
PRO
ആറന്മുളയിലെ നിര്‍ദ്ദിഷ്ട വിമാനത്താവളം പരിസ്ഥിതിക്ക് നാശമുണ്ടാക്കുമെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി ഒഫ് ഇന്ത്യ ഹൈക്കോടതിയെ അറിയിച്ചു. വിമാനത്താവളത്തിനുള്ള സാധ്യതാപഠനം മാത്രമാണ് തങ്ങള്‍ നടത്തിയതെന്നും എയര്‍പോര്‍ട്ട് അതോറിറ്റി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

വിമാനത്താവളം നിര്‍മിക്കുന്നതിന് കുന്നുകള്‍ ഇടിച്ചു നിരത്തുകയും മരങ്ങള്‍ മുറിച്ചു മാറ്റുകയും വേണം. ഇത് പരിസ്ഥിതിയെ സാരമായി ബാധിക്കും. കൂടാതെ ഇക്കാര്യത്തില്‍ തനിച്ച് തീരുമാനം എടുക്കാന്‍ കഴിയില്ല.

മരങ്ങള്‍ മുറിക്കുന്നതിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി വാങ്ങണമെന്നും എയര്‍പോര്‍ട്ട് അഥോറിറ്റി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ കൊടിമരത്തിന്‍െറ ഉയരം കുറക്കണം. കൂടാതെ കൊടിമരത്തില്‍ ലൈറ്റ് സ്ഥാപിക്കണം. സ്വകാര്യ വിമാനത്താവള പദ്ധതി ആയതിനാല്‍ എല്ലാ അനുമതിയും വാങ്ങണമെന്നും ശുപാര്‍ശ ചെയ്തതായും എയര്‍പോര്‍ട്ട് അതോറിറ്റി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.