ആര്യാടനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി

Webdunia
വെള്ളി, 24 ഫെബ്രുവരി 2012 (11:34 IST)
PRO
PRO
മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കി. ആര്യാടന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്ന ചൂണ്ടിക്കാട്ടിയാണ് പരാതി.

പിറവം ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ അനൂപ് ജേക്കബ് മന്ത്രിയാകുമെന്ന ആര്യാടന്റെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. പിറവത്തെ യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍‌വെന്‍ഷനിലാണ് ആര്യാടന്‍ വിവാദ പ്രസ്താവന നടത്തിയത്. അനൂപിന് നല്‍കുന്നത് ടി എം ജേക്കബ് വഹിച്ചിരുന്ന അതേ വകുപ്പുകളായിരിക്കുമെന്നും ആര്യാടന്‍ പറഞ്ഞിരുന്നു.

ആര്യാടന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു എന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.