ആരോഗ്യമേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവച്ച ജില്ലാപഞ്ചായത്തുകളില്‍ മൂന്നാമതെത്തിയ എറണാകുളം ജില്ലയ്ക്കുള്ള ആരോഗ്യകേരളം പുരസ്‌കാരം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നു ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുപ്പിള്ളി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഏറ്റുവാങ്ങി.
ആരോഗ്യമേഖലയ്ക്കായി മാറ്റിവച്ച പദ്ധതി വിഹിതം, ആരോഗ്യപദ്ധതികളുടെ എണ്ണം, പദ്ധതികളുടെ ഗുണമേന്മ, വൈവിധ്യം, നൂതനത്വം, ജനപങ്കാളിത്തം, പദ്ധതി നിര്‍വഹണം, ആരോഗ്യ അനുബന്ധ പദ്ധതികള്‍, ആരോഗ്യ ശുചിത്വ പദ്ധതിയില്‍ വാര്‍ഡുതലത്തിലെ ഫണ്ട് വിനിയോഗം, പകര്‍ച്ചവ്യാധി നിയന്ത്രണം, പ്രതിരോധ കുത്തിവയ്പ് കണക്കിലെടുത്താണ് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്തത്.
ശുചിത്വജില്ല - സുരക്ഷിതജില്ല എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആവിഷ്‌കരിച്ച പദ്ധതികളാണ് ജില്ലയെ പുരസ്‌കാരത്തിന് അര്‍ഹമാക്കിയതെന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുപ്പിള്ളി പറഞ്ഞു. ജില്ല ആയുര്‍വേദ ആശുപത്രി, ആലുവ ജില്ല ആശുപത്രി, ഹോമിയോ ആശുപത്രി എിവയുടെ വികസനത്തിനായി നടപ്പാക്കിയ പദ്ധതികള്‍ക്കുള്ള അംഗീകാരം കൂടിയാണിതെ് അദ്ദേഹം പറഞ്ഞു. ആലുവ ജില്ല ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയുള്ള പ്രവര്‍ത്തനമാണ് ജില്ല പഞ്ചായത്ത് നടത്തുന്നത്. കെ കരുണാകരന്‍ സ്മാരക 'ോക്ക്, ഹീമോഫീലിയ സെന്റര്‍, മേഖല ഡയാലിസിസ് സെന്റര്‍, വാ'ര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, ആധുനിക മോര്‍ച്ചറി, ആര്‍ത്രോസ്‌കോപ്പിക് കീ ഹോള്‍ സര്‍ജറി സെന്റര്‍ എന്നിവ ഈ വികസനപദ്ധതിയുടെ ഭാഗമാണ്. ജില്ല പഞ്ചായത്തിന്റെ തനത് ഫണ്ടിന് പുറമെ പി രാജീവ് എംപി, അന്‍വര്‍ സാദത്ത് എംഎല്‍എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടും ആശുപത്രിയുടെ വികസനത്തിനായി പ്രയോജനപ്പെടുത്തുണ്ട്.
പോളിയോ നിര്‍മാര്‍ജനം, എച്ച്.ഐ.വി ബാധിതര്‍ക്കുള്ള പൂരക പോഷകാഹാരം, എലി നശീകരണം, മറുനാടന്‍ തൊഴിലാളികള്‍ക്കുള്ള ബോധവല്‍ക്കരണം, ക്ലോറിനേഷന്‍ എിവയ്ക്കും ജില്ല പഞ്ചായത്ത് നേതൃത്വം നല്‍കി. ആരോഗ്യ യുവത ക്ലബ്ബുകള്‍, ഹൈജീനിക് സ്‌കൂള്‍, ജീവിതശൈലി രോഗനിയന്ത്രണ പ്രചാരണം, സ്വാഭാവിക പ്രസവം പ്രോത്സാഹിപ്പിക്കല്‍, ലഹരിവിരുദ്ധ ക്ലബ്ബ്, ടീനേജ് ക്ലബ്ബുകള്‍, മഞ്ഞപ്പിത്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, കരളിനൊരു ദിനം, ആരോഗ്യ സാക്ഷരത ക്ലാസുകള്‍, കര്‍ക്കിടകക്കഞ്ഞി വിതരണം എന്നിവയും ജില്ല പഞ്ചായത്ത് സംഘടിപ്പിച്ച പരിപാടികളാണ്. ആദിവാസി കുടിലുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും ജില്ല പഞ്ചായത്തിന് കഴിഞ്ഞു. പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിച്ചു.