ആധാര്‍ വഴിയാധാറായി റോഡില്‍

Webdunia
ശനി, 31 ഓഗസ്റ്റ് 2013 (14:42 IST)
PRO
ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട രേഖകള്‍ വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. തൃശ്ശൂര്‍ വടക്കാഞ്ചേരിയില്‍ റോഡരികിലാണ് ആധാറുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്തിയത്.

ആധാര്‍ കാര്‍ഡിനുള്ള പേര് ചേര്‍ക്കല്‍ സമ്മതപത്രം അടക്കമുള്ള രേഖകളാണ് വഴിയിരികില്‍ നിന്നും കണ്ടെത്തിയത്. രേഖകളിലെ വിവരങ്ങള്‍ പ്രകാരം കൊല്ലം ജില്ലയിലെ വ്യക്തികളുടേതാണ് ഈ ആധാര്‍ രേഖകള്‍.

കേന്ദ്രസര്‍ക്കാര്‍ എല്ലാ പൗരന്മാര്‍ക്കും നൽകാനുദ്ദേശിക്കുന്ന 12 അക്ക വിവിധോദ്ദേശ്യല്‍ ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍ ആണ് ആധാര്‍.