അല്‍ഫോണ്‍സ് കണ്ണന്താനം ബിജെപിയില്‍ ചേര്‍ന്നു

Webdunia
വ്യാഴം, 24 മാര്‍ച്ച് 2011 (15:23 IST)
PRO
സിവില്‍ സര്‍വ്വീസ് രാജിവെച്ച് ഇടതുപക്ഷത്തിലൂടെ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ച അല്‍ഫോണ്‍സ് കണ്ണന്താനം ബി ജെ പിയില്‍ ചേര്‍ന്നു. ബി ജെ പിയില്‍ ചേര്‍ന്ന സാഹചര്യത്തില്‍ എം എല്‍ എ സ്ഥാനം കണ്ണന്താനം രാജിവെയ്ക്കും.

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായിട്ടായിരുന്നു കാഞ്ഞിരപ്പള്ളിയില്‍ നിന്നും അല്‍ഫോണ്‍സ് കണ്ണന്താനം ജയിച്ചത്. ഇത്തവണ പൂഞ്ഞാറില്‍ ഇടതുമുന്നണി കണ്ണന്താനത്തിന്‌ സീറ്റ്‌ നല്‍കിയിരുന്നെങ്കിലും അത് അദ്ദേഹം നിഷേധിക്കുകയായിരുന്നു.

ബി ജെ പിയില്‍ ചേര്‍ന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‌ പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ്‌ സ്ഥാനം ആയിരിക്കും ലഭിക്കുക. ബി ജെ പി നിര്‍വ്വാഹക സമിതി അംഗത്വം നല്‍കുമെന്ന്‌ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി അറിയിച്ചു.